രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ഡോ.വി കെ പോള്‍, ഭാര്‍തി പ്രവീണ്‍ പട്ടീല്‍ തുടങ്ങിയവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യവും വാക്‌സിന്‍ വിതരണ പുരോഗതിയും പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, പകര്‍ച്ചവ്യാധി തടയാന്‍ കേന്ദ്രം ശക്തമായ നടപടികളെടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.