സംസ്ഥാന ബജറ്റ് ഇന്ന്

0

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന് രാവിലെ 9ന് നിയമസഭയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. നേരത്തെ അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപമായിരുന്നു കഴിഞ്ഞ വർഷം അവതരിപ്പിച്ചത്. എന്നാൽ ഇത്തവണ സമ്പൂർണ ബജറ്റായിരിക്കും അവതരിപ്പിക്കുക. ബജറ്റിന് തലേന്ന് നിയമസഭയിൽ സമർപ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാൽ കേരളത്തിന്റെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയും ഇന്നറിയാം.

You might also like