രാജ്യത്ത് 24 മണിക്കൂറിനിടെ 70,496 കൊവിഡ് കേസും 964 മരണവും

0

ന്യൂഡൽഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 70,496 കൊവിഡ് കേസും 964 മരണവും. കഴിഞ്ഞ ഒരാഴ്ചയാായി കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നത് ആശ്വാസകരമാണെങ്കിലും മരണ നിരക്ക് ഉയയർന്ന് നിൽക്കുന്നത് ആശങ്കപ്പെടുത്തുന്നു. രാജ്യത്തെ ആകെ കൊവിഡ് കേസ് 69 ലക്ഷം പിന്നിട്ടു. കൃത്യമായി പറഞ്ഞാൽ 69,06,152 പേർക്കാണ് രാജ്യത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,06,940 പേർ രോഗമുക്തി കൈവരിച്ചു. 8,93,592 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് കേസ് അമേരിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ മരണ നിരക്കിൽ അമേരിക്കക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്. കൊവിഡ് മൂലം 1,06,490 മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്.
മഹാരാഷ്ട്രയും ആന്ധ്രപ്രദേശും കർണാടകയും തന്നെയാണ് രാജ്യത്ത് കൊവിഡ് കേസുകളിൽ മുന്നിട്ട് നിൽക്കുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 13,395 കേസും 358 മരണവും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 5292 കേസും 42 മരണവും കർണാടകയിൽ 10,704 കേസും 101 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ആകെ കേസുകൾ 14,93,884 കേസും 39,430 മരണവും ഇതിനകം ഉണ്ടായിട്ടുണ്ട്.

You might also like