പ്രതിദിന ചിന്ത | അരിമത്യക്കാരൻ യോസേഫ് പരസ്യ ശിക്ഷ്യനാകുന്നു
ലൂക്കോസ് 23:52,53 “(അരിമത്യാക്കാരൻ യോസഫ്) പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു, അതു ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു.”
യേശു പീലാത്തോസിന്റെ മുമ്പിൽ (23:1-5), യേശു ഹെരോദാവിന്റെ മുമ്പിൽ (23:6-12), യേശുവിനു പകരം ബറബ്ബാസ് വിട്ടയക്കപ്പെടുന്നു (23:13-25), യെരുശലേമിന്റെ നാശം യേശു മുന്നറിയിക്കുന്നു (23:26-31), യേശുവിന്റെ ക്രൂശീകരണവും ദുഷ്പ്രവൃത്തിക്കാരിൽ ഒരുവന്റെ മനസാന്തരവും അപരന്റെ നിരാകരണവും (23:32-43), യേശുവിന്റെ മരണവും ശതാധിപന്റെ ഏറ്റുപറച്ചിലും (23:44-49), യേശുവിന്റെ അടക്കത്തിന് അരിമത്യക്കാരൻ മന്ത്രിയായ യോസഫ് നേതൃത്വം വഹിക്കുന്നു (23:50-55), ശബ്ബത്തുനാളായ ശനിയാഴ്ച ക്രൂശിന്റെ സാക്ഷികൾ കല്പനാ പാലനത്തിന്റെ ഭാഗമായി സ്വസ്ഥമായിരിക്കുന്നു (23:56) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
പീലാത്തോസിന്റെയും പിന്നെ ഹെരോദാവിന്റെയും വീണ്ടും പീലാത്തോസിന്റെയും മുമ്പാകെ നല്ലവണ്ണം വിസ്തരിക്കപ്പെട്ടു യേശു. നീതിന്യായ വ്യവസ്ഥിതികളുടെ പരമോന്നത ഇരിപ്പിടങ്ങൾ നീതിമാൻ, കുറ്റമില്ലാത്തവൻ എന്നെല്ലാം കൃത്യമായ വിധിയെഴുതി. അങ്ങനെ തിരുവെഴുത്തുകളിൻ പ്രകാരം മരണത്തിനായി വിധിക്കപ്പെട്ടു യേശു. ആറാം മണിനേരം അഥവാ നട്ടുച്ചയ്ക്ക് ലോകമാസകലം വ്യാപാരിച്ച ഇരുട്ടിനു ഒമ്പതാം മണിനേരത്തോളം ദൈർഘ്യം ഉണ്ടായിരുന്നു. അത്യുച്ചത്തിൽ നിലവിളിച്ചു യേശു പ്രാണനെ വിട്ടു. യേശുവിന്റെ മരണം ഉറപ്പാക്കിയ ശേഷം അവിടുത്തെ മൃതശരീരം അടക്കുവാനുള്ള അനുവാദം വാങ്ങിയത് യെരുശലേമിന്നു സുമാർ 20 മൈൽ വടക്കു പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന അരിമത്യ പട്ടണക്കരനായ യോസഫ് എന്ന മന്ത്രി ആയിരുന്നു. യോസഫ് നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനും ആയിരുന്നു എന്നാണു ലൂക്കോസ് (23:50) പരിചയപ്പെടുത്തുന്നത്. യോഹന്നാൻ, യോസഫിനെ ഒരു രഹസ്യ ശിക്ഷ്യനെന്നും (19:38) മർക്കോസ്, ശ്രേഷ്ഠമന്ത്രിയെന്നും (15:42) മത്തായി, ധനവാൻ (27:57) എന്നുമാണ് പരിചയപ്പെടുത്തുന്നത്. യേശുവിനോടുള്ള ഭരണകൂടത്തിന്റെ കടുത്ത നീതിനിഷേധത്തിനു പിന്തുണ നൽകാത്ത (23:51) റോമൻ ഭരണകൂടത്തിലെ ഉന്നത സ്ഥാനീയനായിരുന്നു അരിമത്യയിലെ യോസഫ്. എങ്കിലും സമൂഹത്തെ അഥവാ യഹൂദന്മാരെ ഭയപ്പെടുന്നതിനാൽ യേശുവിന്റെ ശിക്ഷ്യത്വം പരസ്യമാക്കുവാൻ താൻ തയ്യാറായിരുന്നുമില്ല. എന്നാൽ യോസഫാകട്ടെ, പീലാത്തോസിന്റെ അരമനയോളം എത്തി യേശുവിന്റെ ശരീരം യഹൂദാ മര്യാദപ്രകരം അടക്കുവാനുള്ള അനുവാദം വാങ്ങുകയും ശബ്ബത്തുനാളിനു മുമ്പേ യേശുവിന്റെ ഭൗതിക ശരീരം ആരെയും ഒരിക്കലും വച്ചിട്ടില്ലാത്ത കല്ലറയിൽ അടക്കം ചെയ്യുകയും ചെയ്തു. ഈ കല്ലറ തനിക്കായി തന്നേ യോസഫ് വെട്ടിച്ചിരുന്നതായിരുന്നു എന്നാണ് സുവിശേഷകനായ മത്തായി (27:60) നൽകുന്ന സൂചന. എന്തായാലും രഹസ്യത്തിൽ കാത്തുസൂക്ഷിച്ച യോസേഫിന്റെ ശിക്ഷ്യത്വം മറനീക്കി പുറത്തു വരുവാൻ ഈ പശ്ചാത്തലം കാരണമായി എന്നു കരുതുന്നതാണെനിക്കിഷ്ടം!
പ്രിയരേ, പിന്നിട്ട സുമാർ മൂന്നര വർഷങ്ങളോളം സന്തതസഹചാരികളായി അഥവാ പരസ്യ ശിക്ഷ്യത്വം വഹിച്ച അവിടുത്തെ ശിക്ഷ്യന്മാർ യേശുവിന്റെ ക്രൂശീകരണ വേളയിൽ ദൂരത്തു നിന്നതു സുവിശേഷകന്മാർ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സാഹചര്യത്തിന്റെ ധൃതിഗതി രഹസ്യ ശിക്ഷ്യത്വം വലിച്ചെറിഞ്ഞിട്ടു തന്നെത്താൻ പരസ്യമാക്കുവാൻ യോസേഫിനെ സന്നദ്ധനാക്കി. പരസ്യമായി ക്രിസ്തീയ സാക്ഷ്യം വഹിക്കേണ്ട ഇടങ്ങളിൽ രഹസ്യഭാവം പിന്തുടരുന്നതിലെ അപാകത പരിഹരിക്കുവാൻ നാം തയ്യാറാകണം എന്ന ആഹ്വാനമല്ലേ ഈ അനുക്രമത്തിലൂടെ നാം വായിച്ചെടുക്കുന്നതു!
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.
“അരിമത്യക്കാരൻ യോസേഫ് പരസ്യ ശിക്ഷ്യനാകുന്നു!”
“ഓരോ അദ്ധ്യായം – ഓരോ സന്ദേശം” എന്ന വചനധ്യാന പരമ്പരയുടെ തൊള്ളായിരത്തിത്തൊണ്ണൂറ്റിയാറാം(996) സന്ദേശത്തിലേക്കു സ്വാഗതം!