ടി 20 ലോകകപ്പ്: കാനഡയ്ക്കെതിരെ പാകിസ്ഥാന് 107 റണ്‍സ് വിജയ ലക്ഷ്യം

0

ന്യൂയോര്‍ക്ക്: ടി 20 ലോകകപ്പില്‍ കാനഡയ്ക്കെതിരെ പാകിസ്ഥാന് 107 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് കാനഡ നേടിയത്. 44 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ ആരോണ്‍ ജോണ്‍സനാണ് കാനഡയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡയ്ക്ക് സ്‌കോര്‍ 20 നില്‍ക്കെ മൂന്നാമത്തെ ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 7 പന്തില്‍ നിന്ന് 4 റണ്‍സ് നേടിയ നവ്‌നീത് ധലിവാളാണ് പുറത്തായത്. മുഹമ്മദ് അമീറിനായിരുന്നു വിക്കറ്റ്. രണ്ടക്കം കാണാതെ ബാറ്റര്‍മാര്‍ പുറത്തായതോടെ ആറ് ഓവറില്‍ 54 ന് 5 എന്ന നിലയിലായി കാനഡ.

മികച്ച രീതിയില്‍ ബാറ്റ് ആരോണും പുറത്തായതോടെ കാനഡസ്‌കോറിങ് വേഗം കുറഞ്ഞു. നസിം ഷായ്ക്കായിരുന്നു ആരോണിന്റെ വിക്കറ്റ് നേട്ടം. ഒടുവില്‍ 20 ഓവറില്‍ 106 റണ്‍സ് സ്‌കോര്‍ ചെയ്യാനെ ടീമിന് കഴിഞ്ഞുള്ളു. പാകിസ്ഥാനായി മുഹമ്മദ് അമീര്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ടും ഷഹീന്‍ അഫ്രീദി, നസിം ഷാ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി

You might also like