സി ഇ എം ന്റെ റാന്നി സെന്റർ കോവിഡ് 19 ന്റെ ശക്തമായ പ്രവർത്തനങ്ങളുമായി രംഗത്ത്.
റാന്നി: ശാരോൻ ഫെലിലോഷിപ് ചർച്ചിന്റെ പുത്രിക സംഘടനയായ സി ഇ എം ന്റെ റാന്നി സെന്റർ കോവിഡ് 19 ന്റെ രണ്ടാം ഘട്ടത്തിലും ശക്തമായ പ്രവർത്തനങ്ങളുമായി രംഗത്ത്. റാന്നി സെൻ്റർ ഉൾപ്പെടുന്ന വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കോവിഡ്-19 ഹെല്പ് ഡെസ്ക് തുറന്നു. സി ഇ എം റാന്നി സെൻ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. കോവിഡ് ബാധിതരായി ഭവനങ്ങളിൽ ആയിരിക്കുന്നവർ, ക്വാറെന്റീനിൽ ആയിരിക്കുന്നവർക്ക് അവശ്യ ഭക്ഷണം, മരുന്നുകൾ, ആംബുലൻസ് സൗകര്യം, വീടുകളിൽ പുറത്തിറങ്ങാൻ കഴിയാതെ ഒറ്റയ്ക്കായിരിക്കുന്നവർക്ക് ആവശ്യമായ മരുന്നുകൾ,ഭക്ഷണ സാധനങ്ങൾ, മരണ സംസ്കാര ക്രമീകരണങ്ങൾ തുടങ്ങിയ സേവനങ്ങൾ ഹെൽപ്പ് ഡെെസ്ക്കിലൂടെ ചെയ്യും.
ഏ റ്റി എം കൗണ്ടർ ഉൾപ്പടെ ഉള്ള പൊതുസ്ഥലങ്ങളിൽ അണുനശീകരണം, രക്തദാനം എന്നീ പ്രവർത്തനങ്ങളും അടിയന്തിരമായി ചെയ്യുവാൻ തീരുമാനിച്ചു