BREAKING/// രാജ്യത്ത് 3 കോവിഡ് വക ഭേദങ്ങൾ കൂടി കണ്ടെത്തി; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

0

 

 

ദില്ലി: ആശങ്ക സൃഷ്ടിച്ച് മൂന്ന് കോവിഡ് വക ഭേദങ്ങൾ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളിൽ രണ്ടെണ്ണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ബി.1.617 മൂന്ന്, ബി. 1. 1. 318 എന്നീ വകഭേദങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നാം വകഭേദമായ ലാംഡ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വകഭേദം അതിവേഗം പടരുകയാണ്. മൂന്നാം തരംഗത്തിന്റെ സാധ്യത നിലനിൽക്കുന്നതിനാൽ വകഭേദങ്ങൾക്കെതിരെ കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെൽറ്റ വൈറസിന്റെ ഉപവക ഭേദം ഡെൽറ്റ പ്ലസ് രാജ്യത്ത് 50 ൽ അധികം പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 50,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1258 ജീവന്‍ നഷ്ടമായി. 57,944 പേര്‍ രോഗമുക്തരായി. 3 കോടിയിലധികം പേരാണ് ഇതുവരെ രോഗബാധിതരായത്. രണ്ട് കോടി 92 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 96.75 ശതമാനമാണ് രോഗമുക്തി നിരക്ക്. 5 ലക്ഷത്തി 86 ആയിരം ആക്ടീവ് കേസുകളുണ്ട്. മരണസംഖ്യ 3,95,751 ആയതോടെ മരണനിരക്ക് 1.31 ശതമാനമായി. 32 കോടി 17 ലക്ഷത്തിലധികം ഡോസ് വാക്സീന്‍ വിതരണം ചെയ്തു. ഇന്നലെ 64 ലക്ഷത്തി ഇരുപത്തിയയ്യായിരം വാക്സിനേഷന്‍ നടന്നു.

You might also like