TOP NEWS| ക്ഷാമബത്ത 28 ശതമാനമാക്കി ഉയര്‍ത്തി; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം കുത്തനെ കൂടും

0

 

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത(ഡിഎ) കുത്തനെ കൂട്ടി. 17 ശതമാനത്തിൽനിന്ന് 28 ശതമാനമായാണ് വർധിപ്പിച്ചിരിക്കുന്നത്. 11 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കോവിഡിനെത്തുടർന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നല്‍കുന്നത് നിർത്തിവച്ചിരുന്നു. ഇവര്‍ക്കെല്ലാം ആശ്വാസമാകുന്നതാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. പുതുക്കിയ ഡിഎ ഈ മാസം ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. അടുത്ത മാസത്തെ ശമ്പളത്തില്‍ ഈ തുക ലഭിക്കും.

You might also like