ചൈനയില്‍ ഡെല്‍റ്റ വകഭേദം പടരുന്നു : ഗതാഗത നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

0

ബെയ്ജിങ് : ചൈനയില്‍ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 62 രോഗികള്‍ക്കും മനുഷ്യ കോശങ്ങളിലേക്ക് അതിവേഗം പടരുന്ന ഡെല്‍റ്റ വകഭേദം പിടിപെട്ടതായി സ്ഥിരീകരിച്ചു.

ഡെല്‍റ്റ വകഭേദത്തിലൂടെ തുടര്‍ച്ചയായി രോഗികളുണ്ടാകുന്ന സാഹചര്യത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടു. വരും ദിവസങ്ങളില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് ചൈനീസ് ഭരണകൂടത്തിന്റെ ഉദ്ദേശ്യം.

ഇതര രാജ്യങ്ങളില്‍ നിന്നെത്തിയ 23 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം പുതിയ കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

You might also like