TOP NEWS| സ്വകാര്യ ആശുപത്രികള്‍ക്കായി വാക്സിന്‍ വാങ്ങാന്‍ 126 കോടി അനുവദിച്ച് സര്‍ക്കാര്‍

0

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്ക് വേണ്ടി വാക്സിൻ വാങ്ങാൻ 126 കോടി രൂപ സർക്കാർ അനുവദിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 20 ലക്ഷം കോവിഷീൽഡ് വാക്സിൻ വാങ്ങാനാണ് തുക അനുവദിക്കുക. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി വാക്സിൻ സംഭരിച്ച് വിതരണം ചെയ്യുക.

കേരള മെഡിക്കൽ സർവീസ് കോർപറേഷൻ 10 ലക്ഷം ഡോസ് വീതം രണ്ട് തവണയായി വാക്സിൻ സംഭരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് 126 കോടി രൂപ അനുവദിച്ചത്. സ്വകാര്യ ആശുപത്രികളിൽ നിന്ന് തത്യുല്യമായ തുക പിന്നീട് വാക്സിൻ വിതരണത്തിന് ശേഷം ശേഖരിച്ച് ഫണ്ടിലേക്ക് തിരിച്ചടയ്ക്കേണ്ട ചുമതലയും മെഡിക്കൽ സർവീസ് കോർപ്പറേഷനാണ്.

You might also like