TOP NEWS| പ്രവാസി ചിട്ടികളില്‍ നിന്നും കിഫ്ബിയിലേക്കുള്ള നിക്ഷേപം 500 കോടി കവിഞ്ഞു
കിഫ്ബിയോട് അനുബന്ധമായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ നൂതനപരീക്ഷണ പദ്ധതികളാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റ് സ്‌കീമും. പ്രവാസികളുടെ ഉന്നമനവും നാടിന്റെ വികസനവും ഒരുപോലെ ലക്ഷ്യംവെച്ച് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച സമ്പാദ്യ പദ്ധതിയായ കെഎസ്എഫ്ഇ പ്രവാസി ചിട്ടികളില്‍ നിന്നും കിഫ്ബിയിലേക്കുള്ള നിക്ഷേപം 500 കോടി കവിഞ്ഞു.