TOP NEWS| പെട്രോൾ വില 200 ലെത്തിയാൽ ബൈക്കില്‍ മൂന്നുപേര്‍; തീവിലയ്ക്ക് പരിഹാരവുമായി ബി.ജെ.പി

0

അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോള്‍ വിലയില്‍ പകച്ച് നില്‍ക്കുന്ന രാജ്യത്തെ പൗരന്മാർക്ക്  പെട്രോള്‍ വിലയെ നേരിടാനുള്ള വഴിപറഞ്ഞു തരികയാണ് അസ്സമിലെ ബി.ജെ.പി നേതാവ്. 100 കടന്ന പെട്രോൾ വില 200 ലെത്തിയാൽ മൂന്നാളുകളെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന വാദവുമായാണ് ഇദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. ആസ്സാം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും മുൻ മന്ത്രിയുമായിരുന്ന ബബീഷ് കലിതയാണ് വിചിത്രവാദമുയര്‍ത്തിയത്. വിലകൂടിയ കാറുകളിൽ സഞ്ചരിക്കുന്നതിന് പകരം ജനങ്ങൾ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണമെന്നും അങ്ങനെയെങ്കിൽ പെട്രോൾ ലാഭിക്കാനാവുമെന്നും ഇദ്ദേഹം പറയുന്നു.

You might also like