50 വർഷമായി അണയാത്ത ‘നരകത്തിന്റെ വാതിൽ’ അടയ്ക്കാൻ ഒരുങ്ങി തുർക്ക്‌മെനിസ്താൻ
തുർക്ക്‌മെനിസ്താനിലെ വസ്ത് അറം മരുഭൂമിലെ ‘നരകത്തിന്റെ വാതിൽ’ എന്നറിയപ്പെടുന്ന ഗർത്തം അടയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് തുർക്ക്‌മെനിസ്താൻ പ്രസിഡണ്ട് ഗുർബാംഗുലി ബെർദിമുഖ്മദോവ്. 1971 ൽ ഉണ്ടായതെന്ന് വിശ്വസിക്കുന്ന ഗർത്തത്തിൽ 50 വർഷമായി തീ ആളിപ്പടരുകയാണ്. ഇതിന് മുമ്പും തീ അണച്ച് ഗർത്തം അടയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല.