ആദായനികുതി റിട്ടേൺ മാർച്ച് 15 വരെ ഫയൽ ചെയ്യാം; തീയതി പുതുക്കി കേന്ദ്രസർക്കാർ
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടി. കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യു വകുപ്പ് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം മാർച്ച് 15 ആണ് റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി. അവസാന തീയതി നീട്ടിയത് സംബന്ധിച്ച് ആദായനികുതി വകുപ്പും ട്വീറ്റ് ചെയ്തു.