നമ്മുടെ കോടതികൾ എങ്ങോട്ട്!!!

0

അമേരിക്കയിലെ ഒരു കോടതിപതിനഞ്ചു വയസുള്ള ആൺകുട്ടിയാണ് കുറ്റക്കാരൻ. ഒരു കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു. കാവൽക്കാരനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കടയിലെ ഒരു അലമാരയും തകർന്നു.

ജഡ്ജി കുറ്റം കേട്ട് കഴിഞ്ഞ് കുട്ടിയോട് ചോദിച്ചു.
‘നിങ്ങൾ ശരിക്കും മോഷ്ടിച്ചോ?’

‘ബ്രഡും ചീസ് പാക്കറ്റും’
ആ കുട്ടി താഴേക്ക് നോക്കി മറുപടി പറഞ്ഞു

ജഡ്ജ്: ‘എന്തുകൊണ്ട്?’
പയ്യൻ: ‘എനിക്ക് അവ അത്യാവശ്യമായിരുന്നു.’

ജഡ്ജ്: ‘പൈസ കൊടുത്തു വാങ്ങാമായിരുന്നില്ലേ.?’
പയ്യൻ: ‘കൈയിൽ പണമില്ലായിരുന്നു’.

ജഡ്ജ്: ‘വീട്ടിൽ ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ.?’
പയ്യൻ: ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അവരാകട്ടെ രോഗിയാണ്. അത് കൊണ്ട് തന്നെ തൊഴിലുമില്ല. അവർക്ക് വേണ്ടിയാണ്‌ മോഷ്ടിച്ചത്.

ജഡ്ജ്: ‘നിങ്ങൾ ജോലിയൊന്നും ചെയ്യുന്നില്ലേ?’
പയ്യൻ: ‘ഒരു കാർ വാഷിൽ ജോലിയുണ്ടായിരുന്നു. എന്റെ അമ്മയെ പരിപാലിക്കാൻ ഒരു ദിവസത്തെ അവധി എടുത്തു. അതിനെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കി.’

ജഡ്ജ്: നിങ്ങൾക്ക് ആരോടെങ്കിലും സഹായം ചോദിക്കാമായിരുന്നില്ലേ.?’
പയ്യൻ: ‘ഞാൻ രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. അമ്പതോളം പേരുടെ അടുത്ത് സഹായം ചോദിച്ചു പോയി. എല്ലാ പ്രതീക്ഷയും അസ്തമിച്ചപ്പോൾ അവസാനം ഈ ഒരു കാര്യം ചെയ്യേണ്ടി വന്നു.’

അതോടെ വാദങ്ങൾ അവസാനിച്ചു. ജഡ്ജി വിധി പ്രഖ്യാപിക്കാൻ തുടങ്ങി.

‘ഇവിടെ നടന്നത് വളരെ വൈകാരികമായ ഒരു മോഷണമാണ്. ബ്രഡിന്റെ മോഷണം കുറ്റകരമാണ് എന്നതിൽ സംശയമില്ല. പക്ഷേ ഈ കുറ്റകൃത്യത്തിന് നാമെല്ലാവരും ഉത്തരവാദികളാണ്. ഞാൻ ഉൾപ്പെടെ കോടതിയിലെ ഓരോ വ്യക്തിയും കുറ്റവാളികളാണ്. അതിനാൽ ഇവിടെ ഹാജരുള്ള ഞാനടക്കം ഓരോ വ്യക്തിക്കും പത്ത് ഡോളർ പിഴ ഈടാക്കുന്നു. അത് നൽകാതെ ഇവിടെ നിന്നും പുറത്തു പോകാൻ ആർക്കും കഴിയില്ല.’

ഇതും പറഞ്ഞ് കൊണ്ട് ജഡ്ജി പോക്കറ്റിൽ നിന്ന് പത്ത് ഡോളർ എടുത്ത് മേശപ്പുറത്ത് വെച്ചു. എന്നിട്ട് പേന എടുത്ത് എഴുതിത്തുടങ്ങി.

‘ഇത് കൂടാതെ, പട്ടിണി കിടന്ന ഒരു കുട്ടിയോട് മാനവികമല്ലാത്ത രീതിയിൽ ഇടപെട്ട് കൊണ്ട് കുറ്റം ചുമത്തി പൊലീസിന് കൈമാറിയ ആ സ്റ്റോറിന് ആയിരം ഡോളർ പിഴ ചുമത്തുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഈ പിഴയടച്ചില്ലെങ്കിൽ, സ്റ്റോർ മുദ്രവെക്കാൻ ഈ കോടതി ഉത്തരവിടുന്നതാണ്.’

ശേഷം അവിടെ നിന്നും പിരിച്ചെടുത്ത പിഴയുടെ മുഴുവൻ തുകയും കോടതി ആ കുട്ടിക്ക് നൽകി.

വിധി കേട്ട ശേഷം കോടതിയിൽ ഹാജരായ ആളുകളിൽ പലരും കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. വിധി കേട്ട് ആ കുട്ടിയും സ്തബ്ധനായി. ആശ്ചര്യത്തോടെ ജഡ്ജിയെ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്ന ആ പയ്യൻ, അദ്ദേഹം ഒളിപ്പിച്ചു വെച്ചിട്ടും അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് കണ്ടു.

സത്യസന്ധതയും മനുഷ്യത്വവുമുള്ള ന്യായാധിപന്മാർ ഇങ്ങനെയാണ്.

You might also like