ആസ്ത്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിനെതിരെ ആരോപണവുമായി ബിജെപി എംപി സത്യപാൽ സിംഗ് ലോക്‌ സഭയിൽ

0

21-09-2020 ന്, ലോക്സഭാ സെഷനിൽ 2020 ലെ വിദേശ സംഭാവന (റെഗുലേഷൻ) ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കിടെ, ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപി സത്യപാൽ സിംഗ്, പ്രശസ്ത ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസ് ഗോത്രവർഗക്കാരെ മത പരിവർത്തനം ചെയ്തതിനും 30 ഗോത്ര പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനുമാണ്‌ കൊല്ലപ്പെട്ടതെന്നാരോപിച്ചു.

അത്തരം നിന്ദ്യമായ ആരോപണങ്ങൾക്ക് സമാന്തരമായ വിദ്വേഷ പ്രസംഗം എല്ലാ ക്രിസ്ത്യൻ എൻ ജി ഒകളും സമാനമായ രീതിയിൽ പ്രവർത്തിക്കുന്നതായി ആരോപിച്ച്‌ ചിത്രീകരിച്ച് രാജ്യത്തിന്റെ മികച്ച താൽ പ്പര്യത്തോടെ ബിൽ അവതരിപ്പിക്കപ്പെട്ടു.

1965 ൽ ആസ്ത്രേലിയയിൽ നിന്നു ഇന്ത്യയിലെത്തിയ ഗ്രഹാം സ്റ്റെയിൻസ് 30 വർഷത്തോളം കുടുംബത്തോടൊപ്പം സാമൂഹികമായി നിരസിക്കപ്പെട്ട സമൂഹങ്ങളെ വിശ്വസ്തതയോടെ സേവിച്ചു. കുഷ്ഠരോഗികൾ, അനാഥകൾ, വിധവകൾ തുടങ്ങി അനേകർക്ക്‌ ആശ്വാസമായ കുടുംബത്തെ ഇത്രയും മ്ലേച്ചമായി ചിത്രീകരിച്ചത്‌ ക്രിസ്തീയ സമൂഹത്തിനെതിരെയുള്ള പ്രഹരമായി കാണേണ്ടിയിരിക്കുന്നു.

സത്യപാൽ സിംഗ്, നിങ്ങളുടെ സ്റ്റേറ്റ്മെൻറ് പുനർ വിചിന്തനം നടത്തുക. ഗ്രഹാം സ്റ്റെയിൻസ്!!
ക്രിസ്ത്യൻ സമൂഹത്തിന് വേണ്ടി, ക്രിസ്ത്യൻ എക്സ്പ്രസ്സ്‌ ന്യൂസ്സ്‌ ഈ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു.

സത്യപാൽ സിംഗിന്റെ പ്രസ്താവന ചുവടെ ചേർക്കുന്നു,

“ഗ്രഹാം സ്റ്റെയിൻസ് തന്റെ മക്കളോടൊപ്പം കത്തിച്ചു കൊല്ലപ്പെട്ട രീതി തെറ്റുതന്നെയാണ്‌ എന്നാൽ സി.ബി.ഐ അന്വേഷണ റിപ്പോർട്ടിലും ഒറീസാ ക്രൈംബ്രാംജ്ജ്‌ അന്വേഷണത്തിന്റെ അടിസ്താനത്തിലും ജസ്റ്റിസ്സ്‌ സിപി ബാന്ദ്ര കമ്മീഷൻ രേഘപ്പെടുത്തിയത്‌ ഗ്രഹാം സ്റ്റെയിൻസ് ആദിവാസികളെ മതം മാറ്റുന്നതിൽ മുൻപിലായിരുന്നതിനാൽ ജനങ്ങൾ അവർക്കെതിരാകാൻ കാരണമായി എന്നാണ്‌.

ഇതോടൊപ്പം പുതിയ ഒരാരോപണവും ഉയർത്തി സ്പീക്കറുടെ നാമത്തിൽ സത്യം ചെയ്തു, ഗ്രഹാം സ്റ്റെയിൻസ് 30 ആദിവാസി പെൺ കുട്ടികളെ ലൈകീക ചൂഷണം ചെയ്തതും മത പരിവർത്തനം ചെയ്തതുമാണ്‌ കൊലപാതകത്തിനു കാരണമായത്‌ എന്നത്‌ റിപ്പോർട്ടിൽ നിന്ന് മറ്റിയില്ലായെങ്കിൽ ക്രിസ്ത്യൻ മിഷ്ണറിമാർക്കെതിരെയുള്ള ആക്ഷേപമായി വാർത്ത വരും എന്ന കാരണത്തിൽ കേരളത്തിൽ നിന്നുള്ള ഒരു കോഗ്രസ്സ്‌ എംപി, സി.ബി.ഐ ഡയറക്റ്ററെ നേരിട്ട്‌ വിളിച്ച്‌ ചാർജ്ജ്‌ ഷീറ്റിൽ നിന്ന് ഗ്രഹാം സ്റ്റെയിൻസിനെതിരെയുള്ള ഈ കണ്ടെത്തലുകളിൽ ചിലത്‌ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു.

കമ്പാഷൻ ഇന്റർനാഷണൽ അമേരിക്കൻ എൻ.ജി.യോ കഴിഞ്ഞ 30 വർഷത്തിനിടയിൽ എല്ലാ വർഷവും 300 കോടി രൂപയാണ്‌ ഭാരതത്തിൽ കൊണ്ടുവന്നത്‌, ഈ ധനം കൊണ്ടു വന്നിരിക്കുന്നതിൻ കാരണമായി അവരുടെ മിഷൻ സ്റ്റേറ്റുമെന്റിൽ പറയുന്നത്‌ “children in poverty to become responsible in fulfilled Christian” എന്നാണ്‌. വിദേശ സഹായങ്ങൾ ഭാരതത്തിൽ എത്തുന്നത്‌ മത പരിവർത്തനത്തിന്‌ കാരണമാകുന്നത്‌ തടയണം അത്‌ മറ്റ്‌ കാര്യങ്ങൾക്കായി വിനയോഗിക്കപ്പെടേണം എന്നുമാണ്‌ അവതരിപ്പിച്ചത്‌.”

You might also like