TOP NEWS| ജര്‍മനിയില്‍ 8500 പേർക്ക് വാക്സീനു പകരം നല്‍കിയത് ഉപ്പുലായിനിയെന്ന് ആരോപണം

0

 

ബര്‍ലിന്‍ • ജര്‍മനിയില്‍ വാക്സിനേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 40കാരിയായ ക്വാളിഫൈഡ് നഴ്സിനെതിരെ അന്വേഷണം ആരംഭിച്ചു. വടക്കന്‍ ജര്‍മ്മനിയിലെ ലോവര്‍ സാക്സന്‍ സംസ്ഥാനത്തിലെ നോര്‍ത്ത് സീ തീരത്തിനടുത്തുള്ള ഫ്രീസ്ലാന്റ് ജില്ലയിലെ റോഫ്ഹൗസന്‍ വാക്സിനേഷന്‍ സെന്ററിലാണ് സംഭവം. ബയോണ്‍ടെക്കിന് വാക്സീ നും ഉപ്പുവെള്ളവുമായി (ഉപ്പ് ലായനി) കലര്‍ത്തി കുത്തിവെയ്പ്പ് നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ 20 നുമിടയില്‍ 8,000 അധികം ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കിയതില്‍ അട്ടിമറിയായിരുന്നു എന്നാണ് സംശയം.

You might also like