TOP NEWS| രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി; സെപ്റ്റംബർ 30 വരെയാണ് വിലക്ക്

0

 

രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി; സെപ്റ്റംബർ 30 വരെയാണ് വിലക്ക്

ദില്ലി: രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി കേന്ദ്ര സർക്കാർ. കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ചയാണ് സെപ്റ്റംബർ 30 വരെ വിലക്ക് നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31-നു അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്.

അന്താരാഷ്ട്ര കാർഗോ വിമാനങ്ങളെയും ഡി.ജി.സി.എ അംഗീകാരമുള്ള ചില വിമാന സർവീസുകളെയും വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസുകൾ കുറയുന്ന മുറയ്ക്ക് അന്താരാഷ്ട്ര വിമാനങ്ങൾ ചില പാതകളിൽ സർവീസ് നടത്തുമെന്നും ഉത്തരവിൽ പറയുന്നു.കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷം മാർച്ച് 23നാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

You might also like