TOP NEWS| മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയെങ്കിലും ധനസഹായം നൽകണം ; രമേശ് ചെന്നിത്തല
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയെങ്കിലും ധനസഹായം നൽകണമെന്ന് രമേശ് ചെന്നിത്തല. നാശമുണ്ടായ മേഖലകളുടെ പുനർനിർമാണത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി സന്ദർശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.