സഭാ സമാധാനത്തിന് നിയമ നിർമ്മാണം ഉണ്ടാകണം: പി.പി.തങ്കച്ചൻ

0

കുറുപ്പംപടി : യാക്കോബായ സുറിയാനി സഭക്കെതിരെ നടക്കുന്ന നീതി നിഷേധത്തിൽ പ്രതിഷേധിച്ച് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ഉപവാസ പ്രാർത്ഥന യജ്ഞം രണ്ട് ദിവസം പിന്നിട്ടു. മുൻ നിയമസഭാ സ്പീക്കർ പി.പി.തങ്കച്ചൻ ഓൺലൈനിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. സഭയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണം. ഇതിന് സെമിട്രി ഓർഡിനൻസ് പോലെ നിയമനിർമ്മാണം ഉണ്ടാകണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സമൂഹത്തിൽ മെത്രാൻ കക്ഷി വിഭാഗം ഒറ്റപ്പെട്ടു കൊണ്ടിരിക്കുമ്പോൾ മറ്റു ക്രൈസ്തവസഭകളുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. വികാരി ഫാ.ജോർജ് നാരകത്തുകുടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. വർഗീസ് ദീപം തെളിയിച്ച് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, ഫാ.പോൾ ഐസക്ക് കവലിയേലിൽ, ഫാ.എൽദോസ് ജോയ് കാണിയാട്ട്, സഭ വർക്കിംഗ് കമ്മറ്റി അംഗം എൽബി വർഗീസ്, ട്രസ്റ്റിമാരായ ബിജു എം വർഗീസ്, എൽദോ തരകൻ, ബേസിൽ ജോയ് , കെ.എ. സണ്ണി എന്നിവർ പ്രസംഗിച്ചു.

You might also like