അതിജീവനം; ജമ്മുവില്‍ തുറന്ന ക്ലാസ് മുറികളില്‍ പഠനം തുടങ്ങി

0

ജമ്മു കാശ്മീരിലെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കായാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറസായ സ്ഥലത്ത് ക്ലാസുകള്‍ എടുക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ വിദ്യര്‍ഥികളാണ് ക്ലാസിനായി എത്തുന്നത്. കോവിഡ് മൂലം ക്ലാസുകള്‍ എല്ലാം ഓണ്‍ലൈന്‍ ആക്കിയപ്പോള്‍ സാമ്പത്തികമായി ഫോണ്‍ വാങ്ങാന്‍ കഴിവില്ലാത്ത കുട്ടികളാണ് കൂടുതലായും തുറന്ന ക്ലാസ് മുറികളെ ആശ്രയിക്കുന്നത്.

ഒരു മുന്നറിയിപ്പ് ഉണ്ടാകും വരെ സംസ്ഥാനത്ത് സാധാരണ രീതിയിലുള്ള ക്ലാസുകള്‍ ഉണ്ടാകില്ല. സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനം എടുത്തേക്കും. ആധുനിക സൗകര്യങ്ങളുടെ അഭാവമാണ് ക്ലാസുകള്‍ ആരംഭിക്കാന്‍ അദ്ധ്യാപകരെ പ്രേരിപ്പിച്ചത്. ഫോണും , ഇന്റര്‍നെറ്റും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാതിരിക്കാനാണ് ഉചിതമായ തയ്യാറെടുപ്പുകളോടെ തുറന്ന പ്രദേശങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചത്.

You might also like