പ്രവാസികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകള്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി സൗദി

0

റിയാദ്: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി നീട്ടി. ഇവ സ്വമേധയാ 2022 ജനുവരി 31 വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം നേരത്തെ രേഖകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടിനല്‍കിയിരുന്നു. ഇതാണിപ്പോള്‍ രണ്ട് മാസം കൂടി അധികമായി നീട്ടിനല്‍കുന്നത്. യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക.

You might also like