’10 രൂപ ബാങ്കിലേക്ക് ഇടൂ’; രണ്ട് മിനിറ്റിൽ ആറര ലക്ഷം തട്ടി സംഘം; തിരികെ പിടിച്ച് സൈബർ പൊലീസ്

0

ബാങ്ക് അക്കൗണ്ട് ഫോൺ നമ്പറുമായി ലിങ്ക് ചെയ്യുനനതിനായി 10 രൂപ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ഫോണിൽ വിളിച്ച സംഘം ഡോക്ടറോട് ആവശ്യപ്പെട്ടു. തുക മൊബൈൽ ട്രാൻസ്ഫർ വഴി ഡോക്ടർ കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രണ്ട് മിനിറ്റു കൊണ്ട് നാല് തവണയായി 6.44 ലക്ഷം രൂപ സംഘം കവർന്നത്. ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പണം പിൻവലിച്ച സംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്. പണം തിരികെ നേടിയെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സൈബർ പൊലീസും ഡോക്ടറും.

You might also like