നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ് സമാപിച്ചു

0

ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെലോഷിപ്പ് കോൺഫറൻസ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി ഡാലസ് പട്ടണത്തിന് അടുത്തുള്ള ലതാം സ്പ്രിങ് ക്യാമ്പ് ആൻഡ് റിട്രീറ് സെൻററിൽ വെച്ചായിരുന്നു കോൺഫ്രൻസ് ക്രമീകരിച്ചിരുന്നത്. “വിറ്റ്നസ് ലിവ് ഇൻ ഫൈയ്ത്ത്‌ ” (അപ്പൊ 22:15) എന്നതായിരുന്നു ഈ വർഷത്തെ കോൺഫറൻസിന് ചിന്താവിഷയം. റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും 130 യുവജനങ്ങൾ ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുത്തു.

വാഷിംഗ്ടൺ മാർത്തോമ ചർച്ച് വികാരിയും, യൂത്ത് ചാപ്ലിനുമായ റവ: ജയ്സൺ തോമസ് മുഖ്യ ചിന്താവിഷയം അവതരിപ്പിച്ചു.  ഒരു വിശ്വാസി എപ്രകാരമാണ് വിശ്വാസത്താൽ ക്രിസ്തുവിൻറെ സാക്ഷിയായി ജീവിക്കേണ്ടത് എന്ന് പൗലോസിന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം ക്ലാസുകൾ എടുത്തു. “സാക്ഷിയാകുക എന്നാൽ അത് ഒരു തിരഞ്ഞെടുക്കപ്പെട്ട ജോലിയോ പ്രത്യേകമായി നൽകിയ ഒരു ചുമതലയോ അല്ല എന്നും . അനുദിനം കാണുന്നവരോട് ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പറയുവാൻ  യുവജനങ്ങൾ ഏവർക്കും ചുമതലയുണ്ട് എന്നും , നമ്മുടെ വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിൻറെ രക്ഷയെ കുറിച്ചുള്ള സന്ദേശം പ്രതിഫലിക്കണം എന്നും” തന്റെ പ്രസംഗത്തിൽ യുവജനങ്ങളെ  ആഹ്വാനം ചെയ്തു.
You might also like