ലോകത്ത് ഏറ്റവുമധികം മതപീഡനം നടക്കുന്നത് അഫ്ഗാനിലും അസര്‍ബൈജാനിലും; നൈജീരിയയെയും പിന്നിലാക്കി ഏഴാം സ്ഥാനത്ത് ഇന്ത്യ

0

വാഷിങ്ടൺ ഡിസി: ലോകത്ത് ഏറ്റവും അധികം മത സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങൾ അഫ്​ഗാനിസ്ഥാനും അസർബൈജാനുമെന്ന് റിപ്പോർട്ട്. യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം(യു.എസ്.സി.ഐ.ആർ.എഫ്) പുറത്തു വിട്ട കണക്കിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്. നൈജീരിയ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യക്ക് പിന്നിലാണെന്നത് ശ്രദ്ധേയം. ലോകത്തെ എല്ലാ രാജ്യങ്ങളിലെയും മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുകയും അമേരിക്കൻ പ്രസിഡന്റിനും കോൺ​ഗ്രസിനും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിക്കും നയപരമായ റിപ്പോർട്ടുകൾ സമർപ്പിക്കുന്ന സമിതിയാണിത്.

You might also like